ച​ന്ദ​ന​ക്കാം​പാ​റ പി​എ​ച്ച്‌​സി​യി​ല്‍ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ചു
Tuesday, March 31, 2020 12:09 AM IST
പ​യ്യാ​വൂ​ര്‍: ച​ന്ദ​ന​ക്കാം​പാ​റ പി​എ​ച്ച്‌​സി​യി​ല്‍ സാ​യാ​ഹ്ന ഒ​പി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ഡോ​ക്ട​റു​ടെ​യും പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ണ്.
കോ​വി​ഡ് വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തി ഒ​രു ഡോ​ക്‌​ട​റെ​യും ഫാ​ര്‍​മ​സി​സ്റ്റി​നെ​യും നി​യ​മി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍​നി​ന്ന് നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു ഡോ​ക്‌​ട​റെ​ക്കൂ​ടി നി​യ​മി​ച്ചി​ട്ടു​ണ്ട്.
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ഡോ​ക്‌​ട​ര്‍​മാ​രു​ടെ സേ​വ​നം ഇ​നി​മു​ത​ല്‍ ല​ഭി​ക്കും. കാ​ഞ്ഞി​ര​ക്കൊ​ല്ലി സ്വ​ദേ​ശി​നി ഡോ.​പി.​സി. പ്രി​യ​ങ്ക​യും ചാ​മ​ക്കാ​ല്‍ സ്വ​ദേ​ശി​നി ഡോ.​കെ പി.​അ​മൃ​ത​യു​മാ​ണ് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​ത്. സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സി ചി​റ്റൂ​പ​റ​മ്പി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്‌​റ​ഫ്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​ഗ്‌​ന​സ് വാ​ഴ​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ജേ​ഷ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​ആ​രു​ഷി മ​നു, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​വി. ര​തീ​ഷ് എ​ന്നി​വ​ര്‍ വി​ല​യി​രു​ത്തി. പി​എ​ച്ച്സി ഫാ​ര്‍​മ​സി​യി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത അ​ത്യാ​വ​ശ്യ​മ​രു​ന്നു​ക​ള്‍ സ്വ​കാ​ര്യ, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍​നി​ന്ന് ല​ഭ്യ​മാ​ക്കാ​നും ഇ​തി​നു​ള്ള ഫ​ണ്ട് പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.