ആശങ്കയ്ക്ക് ഇട നൽകാതെ ആദ്യ പരീക്ഷ
Wednesday, May 27, 2020 12:04 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ല്‍​സി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി. ക​ന​ത്ത മു​ന്‍​ക​രു​ത​ലോ​ടെ രാ​വി​ലെ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളും ഉ​ച്ച​യ്ക്കു​ശേ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​മാ​ണ് ന​ട​ന്ന​ത്. പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി നേ​ര​ത്തേ ത​ന്നെ ബി​ആ​ര്‍​സി വ​ഴി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​സ്‌​കു​ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു. സ്‌​കൂ​ളു​ക​ളു​ടെ പ്ര​ധാ​ന​ക​വാ​ടം വ​ഴി മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ക​വാ​ട​ത്തി​നു​മു​ന്നി​ല്‍ സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മാ​ക്കി.
അ​ധ്യാ​പ​ക​ര്‍ കൈ​യു​റ ധ​രി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ഇ​ട​പ​ഴ​കി​യ​ത്. സ്‌​കൂ​ളു​ക​ളി​ല്‍ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. 2,491 പേ​രാ​ണ് ജി​ല്ല​യി​ല്‍ വി​എ​ച്ച്എ​സ്ഇ എ​ഴു​താ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍. ഇ​തി​ല്‍ 22 സെ​ന്‍റ​റു​ക​ളി​ലാ​യി 2,434 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി.
എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ട ജി​ല്ല​യി​ലെ 266 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ര്‍​ണാ​ട​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 236 പേ​രും ത​ല​പ്പാ​ടി അ​തി​ര്‍​ത്തി വ​ഴി ജി​ല്ല​യി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തി. ജി​ല്ല​യി​ലെ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ 30 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​താ​ന്‍ എ​ത്തി​യി​ല്ല. പ​രീ​ക്ഷ എ​ഴു​താ​നാ​യി ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ കു​ട്ടി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് സ്‌​കൂ​ളു​ക​ളി​ലെ​ത്തി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും തി​രി​ച്ചു വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പ്രൈ​വ​റ്റ് ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി.

ഇ​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ആ​രം​ഭി​ക്കും.
ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ച ക​ര്‍​ശ​നനി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തി വി​ദ്യാ​ര്‍​ഥി​ക​ള്‍.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ആ​ശ​ങ്ക​ക​ള്‍​ക്കി​ടന​ല്‍​കാ​തെ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ആ​ദ്യ​പ​രീ​ക്ഷ ന​ട​ന്ന​ത്. 33,722 പേ​രാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

56 വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്ന് സെ​ന്‍റ​ര്‍ മാ​റ്റം വ​ഴി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി. ഇ​വ​രെ​ക്കൂ​ടി ചേ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 33778 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. 33737 പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കാ​ത്ത 15 പേ​രി​ല്‍ ഒ​ൻ​പ​തു​പേ​ര്‍ മാ​ര്‍​ച്ചി​ലെ പ​രീ​ക്ഷ​ക​ളും എ​ഴു​താ​ത്ത​വ​രാ​ണ്.

ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യ​പ്പെ​ട്ട വീ​ടു​ക​ളി​ല്‍​നി​ന്നു​ള്ള 19 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യും 14 പേ​ര്‍ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യും എ​ഴു​തി. ഇ​വ​രെ പ്ര​ത്യേ​ക​മു​റി​ക​ളി​ലാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്. വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 2591 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ആ​കെ 2623 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ 30 പേ​ര്‍ മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. സെ​ന്‍റ​ര്‍ മാ​റ്റം കി​ട്ടി​യ 25 പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി.

ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​രു​ക്കി​യി​രു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ 500 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ക​ട​ക​ള്‍ തു​റ​ന്നി​ല്ല. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് പോ​ലീ​സ് ആ​ക്‌​ട് പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​യു​ന്ന​തു​വ​രെ ഇ​തു തു​ട​രും.

ഒ​രു ക്ലാ​സി​ല്‍ 20 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്ന​രീ​തി​യി​ലാ​ണ് പ​രീ​ക്ഷാ​ഹാ​ള്‍ ക്ര​മീ​ക​രി​ച്ച​ത്. തെ​ര്‍​മ​ല്‍ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​രോ സ്‌​കൂ​ളു​ക​ളി​ലും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ മാ​സ്‌​കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ര്‍​പ്പാ​ടാ​ക്കി​യി​രു​ന്നു. പ​രീ​ക്ഷ​യ്ക്കു​ശേ​ഷം സ്‌​കൂ​ളു​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി.