സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി
Sunday, June 20, 2021 11:18 PM IST
പ​ത്ത​നാ​പു​രം: പാ​ട​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. എ​ൻ​ഐ​എ സം​ഘം വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ൾ​പ്പ​ടെ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​തേ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് മു​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി. ഇ​വി​ടെ വെ​ച്ച് വാ​ഹ​നം പൊ​ളി​ച്ച​താ​ണൊ അ​തൊ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച​താ​ണോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് കൊ​ച്ചി എ​ൻ​ഐ​എ യൂ​ണി​റ്റി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ട​ത്ത് എ​ത്തി​യി​രു​ന്നു.
ഇ​തേ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ഡ്രോ​ൺ പ​രി​ശോ​ധ​ന​യും ന​ട​ത്തി.10.2 ഹെ​ക്ട​ർ വ​രു​ന്ന വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​മാ​കെ സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡും പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി റെ​യ്ഡ് ന​ട​ത്തി. പ്ര​ദേ​ശ വാ​സി​ക​ളി​ൽ നി​ന്ന് വി​വ​ര​ങ​ൾ ശേ​ഖ​രി​ച്ചു വ​രു​ന്നു.
ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ​ളി​ൽ പാ​ടം വ​ന​മേ​ഖ​ല​യി​ൽ വാ​ഗ​മ​ൺ മോ​ഡ​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പാ​ട​ത്തെ ചി​ല വ്യ​ക്തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ത​ല​വ​ൻ അ​നൂ​പ്കു​രു​വി​ള ജോ​ൺ പാ​ട​ത്തെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.