സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്‌​സ് നി​യ​മ​നം
Friday, July 23, 2021 10:34 PM IST
കൊല്ലം: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്‌​സ് (ജിഎ​ന്‍എം) ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.
എ​സ്എ​സ്എ​ല്‍സി, ജിഎ​ന്‍എം വി​ജ​യി​ച്ച​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 50 വ​യ​സ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ഹോ​മി​യോ), തേ​വ​ള്ളി പി.​ഒ, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം.
ജൂ​ലൈ 28 വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍ 04742797220.