ര​ഞ്ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മേ​കാ​ൻ മ​ന്ത്രി​യെ​ത്തി
Monday, November 29, 2021 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ തൂ​ങ്ങി മ​രി​ച്ച ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ എ​ത്തി. മ​ര​ണ​പ്പെ​ട്ട പൂ​വ​റ്റൂ​ർ കി​ഴ​ക്ക് രാ​ജ്ഭ​വ​നി​ൽ ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.
അ​മ്മ ഇ​ന്ദി​ര​യു​മാ​യും ഭാ​ര്യ മി​നി​യു​മാ​യും അ​ദ്ദേ​ഹം ദുഃ​ഖം പ​ങ്കു​വെ​ച്ചു. അ​വ​രു​ടെ പ​രാ​തി​ക​ൾ കേ​ട്ട മ​ന്ത്രി ആ​വ​ശ്യ​മെ​ങ്കി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​ല്ലാ വി‌​ധ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി. കു​ള​ക്ക​ട​യി​ൽ ഒ​രു ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 20 ന് ​രാ​ത്രി​യി​ലാ​ണ് ര​ഞ്ജി​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​ത്തി​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ‌​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യു​മു​ണ്ടാ​യി.
താ​ത്ക്കാ​ലി​ക നി​യ​മ​നം
കൊല്ലം: ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ലേ​ക്ക് ഡ്രൈ​വിം​ഗ് ഇ​ന്‍​സ്ട്ര​ക്ട​റെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് ഒ​ന്പ​തി​ന് ഐ​ടി​ഐ​യി​ല്‍ ഇന്‍റ​ര്‍​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത പ​ത്താം ക്ലാ​സ്, എ​ല്‍. എം. ​വി., ടൂ​വീ​ല​ര്‍ വി​ത്ത് ഗി​യ​ര്‍ ലൈ​സ​ന്‍​സും മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.