ഫാത്തിമ മാതാ കോളജിൽ അന്തർദേശീയ സെമിനാർ
1340278
Thursday, October 5, 2023 12:32 AM IST
കൊല്ലം :ഫാത്തിമ മാതാ കോളജിലെ ഇക്കണോമിക്സ് വിഭാഗവും ഐ ക്യു എസി യും സംയുക്തമായി നൂതന സാങ്കേതിക വിദ്യയും വികസനവും എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു.
ഇറ്റലിയിലെ ബോക്കോണി സർവകലാശാലായിലെ പ്രൊഫ. റോബർട്ടോ മാവിലിയ മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് സ്റ്റാൻലി റോമൻ ഹാളിൽ നടന്ന സെമിനാർ കോളജ് മാനേജർ ഫാ.ഡോ.അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറീൻ മൈക്കൽ അധ്യക്ഷത വഹിച്ചു.സാമ്പത്തിക ശാസത്ര വിഭാഗം മേധാവി ഡോ.ശാലിനി മാത്യു , സെൽഫ് ഫിനാൻസ് വിഭാഗം കോർഡിനേറ്റർ ഡോ.എ ആർ. ടൈറ്റസ്,സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപിക ഡോ. മേരി ആന്റണി എന്നിവർ പങ്കെടുത്തു.