വില്ലേജ് ഓഫീസറെ ഉsൻ നിയമിക്കണം; കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1532893
Friday, March 14, 2025 6:22 AM IST
പൂതക്കുളം: പൂതക്കുളം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് - നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലതാ മോഹൻദാസ് ഉത്ഘാടനം ചെയ്തു.
നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെപിഎസ്ടി എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ബിജു പാരിപള്ളി, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുനിൽകുമാർ, വരദരാജൻ, ഷൈജു ബാലചന്ദ്രൻ, മനീഷ്, വിജേന്ദ്ര കുറുപ്പ്, നൗഷാദ്, വിജയ് പരവൂർ, തെക്കുംഭാഗം ഹാഷിം, സേതു ലാൽ, ഷർമത് ഖാൻ, രതീഷ്, സുദർശനൻ, സുകുമാരൻ, ഗീതാഗൗതമൻ, മണിയൻ, സതീശൻ പിള്ള എന്നിവർ പ്രസംഗിച്ചു.