കാട്ടുപന്നികൾ പരിഭ്രാന്തി പരത്തി
1534797
Thursday, March 20, 2025 6:40 AM IST
ചവറ : പന്മന പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കാട്ടു പന്നിയിറങ്ങിയത് പരിഭ്രാന്തി പരത്തി.ചൊവാഴ്ച രാത്രി പത്തോടെയായിരുനന്നു ഇവയെ കണ്ടത്.
വലിയത്ത് മുക്ക്, പന്മന മനയില്‍ പ്രദേശത്താണ് പന്നിയെ കണ്ടത്. പന്നിയെ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ ചേര്‍ന്ന് ഇവയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവരുടെ അടുക്കലേക്ക് പന്നി പാഞ്ഞെത്തിയതായി ചിലര്‍ പറഞ്ഞു. പന്നിക്കൂട്ടം എങ്ങോട്ട് പോയി എന്ന് സ്ഥിരീകരിച്ചിട്ടില്ല.