കൊ​ട്ടാ​ര​ക്ക​ര: ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര ശാ​ഖ​യു​ടെ 11-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​രം വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ര​ഞ്ജി​ത്ത് വി​ത​ര​ണം ചെ​യ്തു. ദേ​വി​വി​ലാ​സം ഹൈ​ന്ദ​വ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് വി.​സു​രേ​ഷ് കു​മാ​ർ, പ്ലാ​മൂ​ട് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ മു​സ​ലി​യാ​ർ തുട ങ്ങിയവർ പ്രസംഗിച്ചു.

വി​കാ​രി ത​ങ്ക​ച്ച​ൻ ജോ​ർ​ജ്, ശാ​ന്തി​ഗി​രി ആ​ശ്ര​മം കൊ​ട്ടാ​ര​ക്ക​ര ശാ​ഖ ഇ​ൻ-​ചാ​ർ​ജ് സ്വാ​മി നി​ത്യ​ചൈ​ത​ന്യ​ൻ, ആ​ശ്ര​മം ഉ​പ​ദേ​ശ​ക സ​മി​തി ഹെ​ൽ​ത്ത് കെ​യ​ർ പേ​ട്ര​ൺ ഡോ.​കെ.​വി.​വി​ശ്വം​ഭ​ര​ൻ, ഫി​നാ​ൻ​സ് അ​ഡ്‌​വൈ​സ​ർ കെ.​ര​മ​ണ​ൻ , മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. സ​ന്തോ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.