ച​വ​റ : കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ​ആ​ര്‍​ഇ ക​മ്പ​നി​യി​ലെ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ 100 പേ​രെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഐ​ആ​ര്‍​ഇ പ്രാ​ദേ​ശി​ക സം​ര​ക്ഷ​ണ സ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു.​

ക​മ്പ​നി​ക്കാ​യി ഭൂ​മി​യും വീ​ടു​ള്‍​പ്പെ​ടെ​യെ​ല്ലാം ന​ല്‍​കി​യ​വ​രെ​യും ഖ​ന​നം കാ​ര​ണം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ​യും സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ പ്ര​കാ​രം നി​യ​മി​ക്ക​ണം.​

പി​ന്‍​വാ​തി​ലി​ലൂ​ടെ ഇ​ഷ്‌​ട​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് നി​ല​വി​ലെ സം​വ​ര​ണ വ്യ​വ​സ്ഥ​യ്ക്ക് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല. ക​മ്പ​നി പി​ന്നാ​ക്ക വി​ഭാ​ഗ സം​വ​ര​ണം പാ​ലി​ക്കു​ന്നി​ല്ല.​ഖ​ന​ന​ത്തി​നു ന​ല്‍​കു​ന്ന ഭൂ​മി​യു​ടെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണം.​ആ​ശ്രി​ത നി​യ​മ​നം ന​ല്‍​ക​ണം.

ക​മ്പ​നി​യി​ലെ അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​മ​രം ആ​രം​ഭി​ക്കാ​ന്‍ സം​ര​ക്ഷ​ണ സ​മ​തി തീ​രു​മാ​നി​ച്ചു.​

ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ഫ്രാ​ന്‍​സി​സ് ജെ.​നെ​റ്റോ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ ബി. ​ബൈ​ജു അ​ധ്യ​ക്ഷ​നാ​യി.​സാം​സ​ണ്‍ നൊ​റോ​ണ,എ​സ്. ശി​വ​കു​മാ​ര്‍,ക​മ​ല, മു​ത്തു പു​ത്ത​ന്‍തു​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.