ധർണ നടത്തി
1546875
Wednesday, April 30, 2025 6:45 AM IST
അഞ്ചല്‍ : തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന എൽഡിഎഫ് സർക്കാരിനും ഏരൂർ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയിലും പ്രതിഷേധിച്ച് യുഡിഎഫ് ഏരൂർ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.
ഏരൂർ ജംഗ്ഷനിൽ നടത്തിയ ഏകദിന ധർണ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പത്തടി സുലൈമാൻ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് അംഗം പി.ബി.വേണുഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, യുഡിഎഫ് കൺവീനർ ദുനൂബ് കുട്ടി, പഞ്ചായത്ത് കോർകമ്മിറ്റി ചെയർമാൻ സി.ജെ.ഷോം,
മണ്ഡലം പ്രസിഡന്റുമാരായ ഗീവർഗീസ്,ഡെനിമോൻ,യുഡിഎഫ് നേതാക്കളായ ബദറുദീൻ, ഷാജഹാൻ, കൊച്ചുമ്മച്ചൻ, അനുരാജ്, മൻസൂർ, രാജശേഖരൻ പിള്ള, റെജി തടിക്കാട്, രാജേഷ്,നജീം,അരവിന്ദ്, സത്യരാജൻ,സുബാൻ തുടങ്ങിയവർ പ്രസംഗിച്ചു.