വിമലഹൃദയ ഐഎസ്സി സ്കൂളിന് വിജയത്തിളക്കം
1547272
Thursday, May 1, 2025 6:44 AM IST
കൊല്ലം : രജത ജൂബിലി ആഘോഷിക്കുന്ന വിമലഹൃദയ ഐഎസ്സി സ്കൂൾ ഇക്കഴിഞ്ഞ ബോർഡ് പരീക്ഷയിൽ പതിവുപോലെ 100ശതമാനംവിജയം കരസ്ഥമാക്കി.
ഐസിഎസ്ഇ വിഭാഗത്തിൽ 78 കുട്ടികൾ പരീക്ഷയെഴുതിയതിൽ 41 ഡിസ്റ്റിങ്ഷനുകളും 31 ഫസ്റ്റ് ക്ലാസുകളും ഐ എസ് സി വിഭാഗത്തിൽ 49 കുട്ടികൾ പരീക്ഷയെഴുതിയതിൽ 34 ഡിസ്റ്റിങ്ഷനുകളും 10 ഫസ്റ്റ് ക്ലാസുകളും ഉൾപ്പെടെ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ യശസ് ഉയർത്തി.
ഐസിഎസ്ഇവിഭാഗത്തിൽ എസ്.കെ.അമോഘ, ഐഎസ് സി വിഭാഗത്തിൽ ദീപ്തി രാജ് എന്നിവർ സ്കൂൾ ടോപ്പേഴ്സ് ആയി. വിജയികളെക്ക് പ്രിൻസിപ്പൽ, സ്റ്റാഫ്, മാനേജ്മെന്റ് തുടങ്ങിയവർ അനുമോദിച്ചു. പഴയ ആറ്റിൻകുഴി വിമല ഹൃദയ സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.