വികസിത കൊല്ലവും ബിജെപി യാഥാർഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ
1549893
Thursday, May 15, 2025 6:13 AM IST
കൊല്ലം: വികസിത കേരളത്തിനൊപ്പം വികസിത കൊല്ലവും ബിജെപി യഥാർഥ്യമാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ നേതൃയോഗം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാജീവ്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വികസന മുരടിപ്പിലാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. ജനകീയ വിഷയങ്ങളിൽ വരും ദിവസങ്ങളിൽ ബിജെപി ശക്തമായ ഇടപെടൽ നടത്തും.
കൊല്ലം കോർപറേഷൻ, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എൻഡിഎ ഭരണം നേടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, അഡ്വ.വി.വി.രാജേഷ്, മുൻ ജില്ലാ അധ്യക്ഷൻ ബി.ബി.ഗോപകുമാർ, ദേശീയ കൗൺസിൽ അംഗം എം.എസ്.ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, വി.എസ്. ജിതിൻ ദേവ് എന്നിവർ പ്രസംഗിച്ചു.