കൊ​ട്ടാ​ര​ക്ക​ര: എ​ൻഎ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന മേ​ഖ​ല നാ​യ​ർ സ​മ്മേ​ള​ന​ങ്ങ​ൾ ശ​ക്തി പ്ര​ക​ട​ന​ങ്ങ​ളാ​യി മാ​റു​ന്നു. കു​ള​ക്ക​ട - മൈ​ലം മേ​ഖ​ല സ​മ്മേ​ള​നം 17ന് ​പൂ​വ​റ്റൂ​ർ ക്ഷേ​ത്ര മൈ​താ​ന​ത്ത് ന​ട​ക്കും. എ​ൻഎ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കൊ​ട്ടാ​ര​ക്ക​ര എ​ൻഎ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ജി.​ത​ങ്ക​പ്പ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻഎ​സ്എ​സ് കോ​ള​ജ് മേ​ധാ​വി ഡോ.എ​സ്.സു​ജാ​ത മു​ഖ്യപ്ര​ഭാ​ഷ​ണ​വും പി.​ഗോ​പി​നാ​ഥ​ൻ​പി​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.

17ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​റാ​ലി പു​ത്തൂ​ർ മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ക്കും. വി​വി​ധ​വാ​ദ്യ മേ​ള​ങ്ങ​ൾ,മു​ത്തു​ക്കു​ട​ക​ൾ, സ​മു​ദാ​യാ​ചാ​ര്യ​ന്‍റെ​ ര​ഥം, തു​റ​ന്ന ജീ​പ്പി​ൽ വി​ശി​ഷ്‌ട ക​ര​യോ​ഗ അംഗ​ങ്ങ​ളാ​യ വ്യ​ക്തി​ക​ൾ, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ക്ഷേ​ത്ര​ക​ല​ക​ൾ എ​ന്നി​വ റാ​ലി​യി​ൽ അ​ണി​ചേ​രും. മേ​ഖ​ല​യി​ലു​ള്ള ബാ​ന​റി​നു പി​ന്നി​ൽ ക​ര​യോ​ഗം പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ക്കും.

വാ​ഹ​ന ത​ട​സം ഉ​ണ്ടാ​കാ​തെ ര​ണ്ടു വ​രി​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​രും. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ന് ഉ​ച്ച​യ്ക്ക് ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ വി​ളം​ബ​ര​ജാ​ഥ പു​ത്തൂ​രി​ൽ നി​ന്ന് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും മൈ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ളം​ബ​ര​ജാ​ഥ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​അ​നി​ൽ​കു​മാ​റും ഫ്ലാഗ് ഓ​ഫ് ചെ​യ്യും.

തു​ട​ർ​ന്ന് ര​ണ്ട് ജാ​ഥ​ക​ളും സം​യു​ക്ത​മാ​യി കോ​ട്ടാ​ത്ത​ല ത​ണ്ണീ​ർ​പ​ന്ത​ൽ ദേ​വീ​ക്ഷേ​ത്ര ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കു​മെ​ന്നും, സ്വാ​ഗ​ത സം​ഘം നേ​താ​ക്ക​ളാ​യ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, ചെ​യ​ർ​മാ​ൻ പി.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അം​ഗ​ങ്ങ​ളാ​യ കോ​ട്ടാ​ത്ത​ല വി​ജ​യ​ൻ​പി​ള്ള, പി.​എ​സ്.​ആ​ദ​ർ​ശ്, മോ​ഹ​ൻ ശ​ങ്ക​ർ, വി.​ടി.പി.​വി​ശ്വ​നാ​ഥ​ൻ, ക​ല​യ​പു​രം സ​ന്തോ​ഷ്, അ​നി​ത​കു​മാ​രി, സി​ന്ധു, എ​സ്. മാ​യ, ബി. ​ര​മാ​ദേ​വി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.