ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പെ​യി​ന്‍റ് അ​ടി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​ത് അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ്. സ്കൂ​ൾ ഗ്രൗ​ണ്ട് ന​ന്നാ​ക്കി എ​ടു​ക്കു​ന്ന​തി​നും സ്കൂ​ളി െ ന്‍റ മ​റ്റു പ്ര​വൃ​ത്തി​ക​ൾ​ക്കും സാ​മ്പ​ത്തി​കം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് ഹെ​ഡ്മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ പെ​യി​ന്‍റ ിംഗ് ​അ​വ​ർ ത​ന്നെ ചെ​യ്യു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടു​വാ​ൻ സ​ർ​ക്കാ​ർ ക​ളി​സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നു പ​റ​യു​മ്പോ​ഴും സ്കൂ​ളി െ ന്‍റ ക​ളി​സ്ഥ​ലം ന​ന്നാ​ക്കി എ​ടു​ക്കു​വാ​ൻ മ​ന്ത്രി, എംഎ​ൽഎ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ല.

ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി െ ന്‍റ ഒ​രു വ​ശ​ത്ത് 65 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​തി​ർ​ത്തി ഭി​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്തു ന​ൽ​കി​യി​രു​ന്നു. മ​ല​മു​ക​ളി​ൽ നി​ന്ന് ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക് ഉ​ണ്ടാ​യി ഗ്രൗ​ണ്ടി​ൽ വെ​ള്ളം കെ​ട്ടിനി​ന്ന് ഉ​ണ്ടാ​കുന്ന ബു​ദ്ധി​മു​ട്ടു പ​രി​ഹ​രി​ക്കാ​നാ​ണ് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ ത​ന്നെ സ്കൂ​ൾ പെ​യിന്‍റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

2019 ലും 2022 ​ലും ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യ​തോ​ടെ​യാ​യാ​ണ് ഗ്രൗ​ണ്ട് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ ജോ​സ​ഫ് തോ​മ​സ്, അ​ന​ധ്യാ​പ​ക​രാ​യ ബി​നീ​ഷ് .കെ. ​ദേ​വ​സ്യ, ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് സ്കൂ​ൾ പെ​യി​ന്‍റ് ചെ​യ്തു വ​രു​ന്ന​ത്.

സ്ഥി​ര​മാ​യി സ്കൂ​ൾ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന സാ​ബു നി​ർ​ദേശ​ങ്ങ​ളു​മാ​യി സ​ഹാ​യ​ത്തി​നു​ണ്ട്.