പിക്കപ്പ് വാൻ ബൈക്കും വീടിന്റെ ഗെയിറ്റും തകർത്തു
1562759
Tuesday, May 27, 2025 6:16 AM IST
മടത്തറ : മലയോര ഹൈവേയിൽ മടത്തറ കൊച്ചുകലിംഗ് ജംഗ്ഷനിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയോടെയാണ് പാഴ്സൽ സർവീസ് നടത്തുന്ന പിക്കപ് ബ്രേക്ക് ഇടവേ തെന്നി പാതയോരത്തെ വീടി െ ന്റ ഗേറ്റ് തകർത്ത് ബൈക്കിനു മുകളിലേക്കു മറിഞ്ഞത്. പിക്കപ്പിൽ നിന്നും ഡീസലും ഓയിലും റോഡിലേക്ക് വീണതോടെ പാത അപകടാവസ്ഥയിലായി.
ചിതറ പോലീസും കടയ്ക്കൽ നിന്നും ഫയർ ഫോഴ്സ് സംഘവും എത്തി വെള്ളം ഒഴിച്ച് പാതയിലെ അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു. കൊച്ചുകലിംഗ് പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികകളുടെ സഹായത്തോടെ പാർസൽ വാൻ പാതയിൽ നിന്നും ഉയർത്തി.
അടിയിൽപ്പെട്ട ബൈക്കുമാറ്റിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.അപകടത്തിൽ ആർക്കും പരിക്കില്ല. പിക്കപ് മറിഞ്ഞതിനെ തുടർന്നു അടിയിലായ ബൈക്ക് പൂർണമായും നശിച്ചു.