കേരള സർവകലാശാല യുവജനോത്സവം ഇന്നു മുതൽ
1563023
Wednesday, May 28, 2025 2:22 AM IST
കൊല്ലം: കേരള സർവകലാശാല യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. പ്രധാനവേദിയായ കൊല്ലം എസ്എൻ കോളജിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി കെ. എൻ. ബാലഗോപാൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ആറ് വേദികളിലായി 31 വരെയാണ് കലോത്സവം.
സർവകലാശാലയ്ക്ക് കീഴിലെ 100 ലധികം കോളജുകളിൽ നിന്ന് 3000-ൽ അധികം വിദ്യാർഥികൾ മാറ്റുരയ്ക്കും. 118 ഇനങ്ങളിലാണ് മത്സരങ്ങൾ. ട്രാൻസ്ജെന്റർ വിഭാഗത്തിനും മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ സർവകലാശാല യൂണിയന് നാടകോത്സവം സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ ഇത്തവണ നാടകവും കലോത്സവത്തിലെ മത്സര ഇനമാണ്.