മുൻസിപ്പൽ കോർപറേഷൻ കണ്ടിജന്റ് ജീവനക്കാരെ പൊതുസർവീസിൽ ഉൾപ്പെടുത്തണം:പി.രാജേന്ദ്രപ്രസാദ്
1563574
Friday, May 30, 2025 6:06 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുൻസിപ്പൽ കോർപറേഷൻ കണ്ടിജന്റ് വിഭാഗം ജീവനക്കാരെ പൊതു സർവീസിൽ ഉൾപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
കേരള മുൻസിപ്പൽ കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് -ഐ എൻടിയുസി നടത്തിയ വഞ്ചനാദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.രാജേന്ദ്രപ്രസാദ്. യൂണിയൻ പ്രസിഡന്റ് തൃക്കടവൂർ അജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കോതേത്ത് ഭാസുരൻ മുഖ്യപ്രഭാഷണംനടത്തി.
ഡിസി സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ഡി.ഗീതാകൃഷ്ണൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് ജോർജ് ഡി. കാട്ടിൽ, കൗൺസിലർമാരായ കുരുവിള ജോസഫ്, ശ്രീദേവി അമ്മ, സംസ്ഥാന യൂണിയൻ ഭാരവാഹികളായ വിശ്വനാഥൻ, സജീവ്, തങ്കം മറിയം, അനിൽകുമാർ, കുമാർ, കൃഷ്ണകുമാർ ,യൂണിറ്റ് ജനറൽ സെക്രട്ടറി നസ്റുദീൻ, ട്രഷറർ അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.