ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി ബോധവത്കരണ ക്ലാസ് നടത്തി കെഎംഎംഎല്‍
1565023
Thursday, June 5, 2025 6:27 AM IST
ചവറ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗവുമായി ചേര്‍ന്ന് പാമ്പുകളെ പറ്റിയുള്ള അവബോധവും പാരിസ്ഥിതിക പ്രാധാന്യവും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് കെ എം എം എല്‍.
പരിപാടിയുടെ ഉദ്ഘാടനം ഫാക്ടറി മാനേജറും യൂണിറ്റ് ഹെഡുമായ പി.കെ. മണിക്കുട്ടന് നിര്‍വഹിച്ചു. സര്‍പ്പ സംസ്ഥാന നോഡല്‍ ഓഫീസറും തിരുവനന്തപുരം ബയോഡൈവേഴ്സിറ്റി സെല്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ മുഹമ്മദ് അന്‍വര്‍ ബോധവത്കരണ ക്ലാസ് നയിച്ചു.
വിവിധയിനം പാമ്പുകളെ കുറിച്ചും പാമ്പുകളുടെ സംരക്ഷണം ആവാസ വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനെ കുറിച്ചുള്ള പ്രാധാന്യത്തെ കുറിച്ചും പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വിവരിച്ച മുഹമ്മദ് അന്‍വര്‍ സര്‍പ്പ എന്ന പേരിലുള്ള വകുപ്പിന്റെ അപ്ലിക്കേഷനെ പരിചയപ്പെടുത്തുകയും ഉണ്ടായി.
തുടർന്ന് കമ്പനിയിലെ ഫയര്‍ റസ്ക്യൂ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സുരക്ഷിതമായി പാമ്പുകളെ റസ്ക്യൂ ചെയ്യുന്നതിനുളള പരിശീലനവും നല്കി. വിവിധ ഡിപ്പാര്‍ട്ട്മെന്റു കളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും യൂണിയന് നേതാക്കളും പങ്കെടുത്തു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം ഉള്‍പ്പടെ പരിസ്ഥിതി ദിനാചരണ ഭാഗമായി വ്യത്യസ്ഥ പരിപാടികളാണ് കെ എം എം എല്‍ സംഘടിപ്പിച്ചത്.