വേട്ടുതറ അടിപ്പാത യാഥാർഥ്യമാകുന്നു : ദേശീയപാതയിലെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു
1566664
Thursday, June 12, 2025 6:22 AM IST
ചവറ : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും, ദേശീയ പാത അഥോറിട്ടിയും വേട്ടുതറ അടിപ്പാത അനുവദിച്ചു കൊണ്ടുള്ള കത്ത് നൽകിയ വിവരം എൻ .കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചതിനെ തുടർന്ന് വേട്ടുതറ അടിപ്പാത സംയുക്ത സമര സമിതിയുടെ അനിശ്ചിത കാല സമരം താത്കാലികമായി അവസാനിപ്പിച്ചു. വേട്ടുതറ ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം എൻ. കെ .പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവഹിച്ചു.
സമര സമിതി ചെയർ പേഴ്സൺ തങ്കച്ചി പ്രഭാകരൻ അധ്യക്ഷയായി. റ്റി .മനോഹരൻ, സന്തോഷ് തുപ്പാശേരി, ബാജി സേനാധിപൻ, എസ് .സോമൻ, പ്രഭാകരൻ പിള്ള, ജോസ് വിമൽ രാജ്, ഷാജി എസ്പള്ളിപ്പാടൻ, ആർ .ജയകുമാർ,
കൊന്നയിൽ രവി, ഐ ഷിഹാബ്, ബീനാ ദയൻ, അനിൽ കുമാർ, സാജു മോൻ,കെ ആർ രവി, അരവിന്ദൻ പിള്ള, മീനാക്ഷി, ബേബി മഞ്ജു, അപർണ, സ്മിത, സിന്ധു, സീതാ ലക്ഷ്മി, ബി. കെ. വിനോദ്, എന്നിവർ പ്രസംഗിച്ചു.