വലിയത്ത് മുക്ക് - ആറുമുറിക്കട റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്
1567395
Sunday, June 15, 2025 5:22 AM IST
ചവറ : പന്മന വലിയത്ത് മുക്ക് - ആറുമുറിക്കട പാതയിലൂടെയുള്ള യാത്ര ദുഷ്കരമായി മാറുകയാണ്. മഴ പെയ്താല്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോകാന്‍ പോലും പറ്റാത്തവസ്ഥയാണ്. മൂന്ന് സ്കൂളുകളിലെ കുട്ടികള്‍ ഇതുവഴിയാണ് പോകേണ്ടത്.
സ്കൂള്‍ ബസുള്‍പ്പെടെ പോകാന്‍ പോലും കഷ്ടപ്പെടുകയാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ കാല് നടയാത്രക്കാര്‍ക്ക് മാറി നില്ക്കാന് പോലും പറ്റാത്ത സാഹചര്യമാണിവിടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
സൈക്കിളില്‍ വരുന്ന വിദ്യാര്‍ഥികളുള്‍പ്പെടെ ഉള്ളവർ വെള്ളം നിറഞ്ഞ് കിടക്കുന്ന റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് അപകടം ഉണ്ടാകുന്നതും നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു.