ച​ട​യ​മ​ഗ​ല​ത്ത് കു​ഴി​മ​ന്തി ക​ഴി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ച​ സംഭവം: ഭ​ക്ഷ്യ​വി​ഷ​ബാ​ധയല്ലെന്ന് പ്രാ​ഥ​മി​ക വി​വ​രം
Thursday, October 17, 2019 11:42 PM IST
അ​ഞ്ച​ല്‍: ച​ട​യ​മ​ഗ​ല​ത്ത് ഹോ​ട്ട​ലി​ല്‍ നി​ന്നും പാ​ഴ്സ​ലാ​യി വാ​ങ്ങി​യ കു​ഴി​മ​ന്തി ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ മൂ​ന്നു​വ​യ​സു​കാ​രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ര​ണ കാ​ര​ണം ഭ​ക്ഷ്യ വി​ഷ​ബാ​ധ​യ​ല്ലെന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു. കു​ട്ടി​ക്ക് ന്യു​മോ​ണി​യ ല​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യും ന്യുമോ​ണി​യ​യും ക​ഴി​ച്ച ആ​ഹാ​രം ദ​ഹി​ക്കാ​തെ വ​ന്ന​തി​ന​ാലു​മാ​ണ് മ​ര​ണം സം​ഭാ​വി​ച്ച​തെ​ന്നു​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം ത​ന്നെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ പൂ​ര്‍​ണ വി​വ​രം ല​ഭി​ക്കാ​ന്‍ ഇ​നി​യും വൈ​കു​മെ​ന്നും ആ​ന്ത​രി​ക​വ​യ​വ​ങ്ങ​ളു​ടെ കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ടേ​ത​ട​ക്കം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ വി​വ​രം അ​റി​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ച​ട​യ​മ​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്നേ ദി​വ​സ​മോ മു​ന്പോ ഹോ​ട്ട​ലി​ല്‍ നി​ന്നും ആ​ഹാ​രം ക​ഴി​ച്ച​വ​ര്‍​ക്ക് ആ​ര്‍​ക്കും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നും ഹോ​ട്ട​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും ഭ​ക്ഷ്യ സു​ര​ക്ഷ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ച​ട​യ​മ​ഗ​ലം ക​ള്ളി​ക്കാ​ട് അം​ബി​ക സ​ദ​ന​ത്തി​ല്‍ സാ​ഗ​ര്‍-​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ മൂ​ന്നു​വ​യ​സു​കാ​രി ഗൗ​രി ന​ന്ദ​ന മ​രി​ച്ച​ത്. ഹോ​ട്ട​ലി​ല്‍ നി​ന്നും വാ​ങ്ങി​യ കു​ഴി​മ​ന്തി ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ മൊ​ഴി.