പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​ക്ക് കോ​വി​ഡ്
Friday, July 31, 2020 10:48 PM IST
പ​ത്ത​നാ​പു​രം: കു​ണ്ട​യം കാ​രം​മു​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്. ഇ​തോ​ടെ പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ട​യം മേ​ഖ​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ട് വ​രാ​ന്‍ തീ​രു​മാ​നം.
ക​ഴി​ഞ്ഞ 27ന് ​ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ര്‍​ന്ന് യു​വാ​വ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ റി​സ​ല്‍​ട്ട് വ​ന്ന​പ്പോ​ഴാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നി​ട​യി​ൽ വ്യാ​പ​ക​മാ​യ സ​മ്പ​ർ​ക്കം രോ​ഗി​ക്ക് ഉ​ണ്ടാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. നീ​ണ്ട സ​മ്പ​ർ​ക്ക പ​ട്ടി​ക​യാ​ണ് ഇ​യാ​ള്‍​ക്ക് ഉ​ള്ള​ത് .
രോ​ഗി​യാ​യ വ്യ​ക്തി ക​ഴി​ഞ്ഞ ദി​വ​സം ആ​ടി​നെ അ​റു​ത്ത് നി​ര​വ​ധി പേ​ർ​ക്ക് മാം​സം വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സാ​ധ​നം വാ​ങ്ങാ​നും വ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി വ​സ്ത്ര വ്യാ​പാ​ര ശാ​ല​ക​ളി​ലും ക​യ​റി.​ചി​ല ബാ​ങ്കു​ക​ളി​ലും പോ​യ​താ​യും വി​വ​ര​മു​ണ്ട്. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.
വ​രും ദി​വ​സം നി​ല​വി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലെ വാ​ർ​ഡു​ക​ളാ​യ കു​ണ്ട​യം, മൂ​ല​ക്ക​ട, കാ​രം​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ളെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ടാ​തെ​യും തി​രി​ച്ച് ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ ക​ട​ത്തി​വി​ടാ​തി​രി​ക്കാ​നും പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മു​ണ്ടാ​കും.