വ​യോ​ധി​ക​ൻ തീ​കൊ​ളു​ത്തി മ​രി​ച്ചു
Sunday, November 1, 2020 1:29 AM IST
കൊ​ട്ടാ​ര​ക്ക​ര: പ​വി​ത്രേ​ശ്വ​രം പൊ​രീ​ക്ക​ൽ മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​ത്ത് വ​യോ​ധി​ക​ൻ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു. പൊ​രി​യ്ക്ക​ൽ കു​ന്ന​ത്ത് താ​ഴ​തി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള (65)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള ഷെ​ഡി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട ജീ​വ​ന​ക്കാ​ര​നാ​ണ് തീ ​കൊ​ളു​ത്തി​നി​ൽ​ക്കു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള​യെ ക​ണ്ട​ത്. തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യി​ല്ല. ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​ത്താ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. ര​ണ്ടു ദി​വ​സം മു​ൻ​പ് ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​താ​യി പ​രി​സ​ര വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്ന് നാ​ളെ ഗാ​ന്ധി​ഭ​വ​നി​ലേ​ക്ക് മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. എ​ഴു​കോ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.