കു​ട്ടി​ക​ളു​ടെ സ​മ്മ​ര്‍​ദ്ദ​മ​ക​റ്റാ​ന്‍ ‘ചി​രി’യി​ലൂ​ടെ കു​ട്ടി​പോ​ലീ​സ്
Sunday, May 9, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്ത് ലോ​ക്ക്ഡൗ​ണ്‍ മൂ​ല​മു​ള്ള ഒ​റ്റ​പ്പെ​ട​ലും പി​രി​മു​റു​ക്ക​വും സ​മ്മ​ര്‍​ദ്ദ​ങ്ങ​ളും അ​തി​ജീ​വി​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ചി​രി​യു​മാ​യെ​ത്തു​ക​യാ​ണ് ജി​ല്ല​യി​ലെ കു​ട്ടി​പ്പോ​ലീ​സ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം, ചി​രി പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ജി​ല്ല​യി​ലും തു​ട​ങ്ങി. മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി, ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ആ​ശ്വാ​സം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ക​ഴി​ഞ്ഞ​ദി​വ​സം ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ഡി​ഷ​ണ​ല്‍ എ​സ്പി ആ​ര്‍. രാ​ജ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റും ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​യു​മാ​യ ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
വീ​ടു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള സു​ര​ക്ഷ​യും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പോ​ലീ​സ് ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഹെ​ല്‍​പ്ഡെ​സ്‌​ക് വി​പു​ലീ​ക​രി​ക്കും.
മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി കു​ട്ടി​ക​ള്‍​ക്ക് 9497900200 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം. ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗി​ല്‍ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ്‌​കു​മാ​ര്‍, ജ​ന​മൈ​ത്രി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ. ​ബി​നു, മ​നോ​രോ​ഗ വി​ദ​ഗ്ധ ഡോ​ക്ട​ര്‍ എ​സ്. ന​യ​ന, സൈ​ക്കോ​ള​ജി​സ്റ്റു​മാ​രാ​യ അ​നൂ​പ്, അ​ശ്വ​തി, പ്രീ​നു, നീ​തു, മെ​ന്‍റ​ര്‍​മാ​രാ​യ ലി​ബി​ന്‍ കു​ഞ്ഞു​മോ​ന്‍, ഷെ​രീ​ഫ്, ഫി​ലി​പ്പ് ജോ​ര്‍​ജ്, സു​സ്മി​ത, രെ​ഞ്ചു വ​ര്‍​ഗീ​സ്, പി​യ​ര്‍ മെം​ബ​ര്‍​മാ​ര്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജാ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, വി​ദ്യാ​സാ​ഗ​ര്‍, എം.​ജി.​എ​സ്. കു​റു​പ്പ്, ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.