മാ​താ​വി​ന്‍റെ സഹായത്തി​ൽ പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, July 31, 2021 10:52 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള​യി​ൽ പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മാ​താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി കാ​യം​കു​ളം സ്വ​ദേ​ശി ഷി​ബി​ൻ (32), മു​ന്നാം പ്ര​തി ഷി​ബി​ന്‍റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഷി​റാ​സ് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ന്മു​ള പോ​ലീ​സ് ചി​യ​റി​ൻ​കീ​ഴ് മു​ക്ക​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ അ​റ​സ്റ്റ് വെ​ള്ളി​യാ​ഴ്ച രാ​ത്രി രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.
നാ​ൽ​ക്കാ​ലി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഏ​ഴാം ക്ലാ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മാ​താ​വി​ന്‍റെ സു​ഹൃ​ത്തും ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റു​മാ​യ ഷി​ബി​ൻ, മ​ഹു​മ്മ​ദ് ഷി​റാ​സ് എ​ന്നി​വ​രാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്ത് കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ 28ന് ​ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ ഷി​ബി​നും ഷി​റാ​സി​നു​മൊ​പ്പം മാ​താ​വ് പെ​ണ്‍​കു​ട്ടി​യെ വി​ടു​ക​യാ​യി​രു​ന്നു. ഐ​ക്ക​ര ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി പ്ര​തി​ക​ൾ​ക്കൊ​പ്പം പോ​യ​ത്. ബൈ​ക്കി​ൽ പെ​ണ്‍​കു​ട്ടി​യു​മാ​യി യാ​ത്ര തു​ട​ങ്ങി​യ പ്ര​തി​ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​യ ശേ​ഷം ബ​സി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. ര​ണ്ടു ബ​സു​ക​ൾ മാ​റി ക​യ​റി ഒ​രു സ്ഥ​ല​ത്ത് ചെ​ന്നു. അ​വി​ടെ ഒ​രു വീ​ട്ടി​ൽ വ​ച്ച് ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് മൊ​ഴി. തു​ട​ർ​ന്ന് പി​റ്റേ​ന്ന് ഷി​ബി​ൻ കു​ട്ടി​യെ ആ​റ​ന്മു​ള​യി​ൽ കൊ​ണ്ടു വി​ട്ടു.
ഇ​തി​നോ​ട​കം ര​ണ്ടാ​ന​ച്ഛ​ൻ കു​ട്ടി​യെ കാ​ണ്മാ​നി​ല്ലെ​ന്ന് കാ​ട്ടി ആ​റ​ന്മു​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ട്ടി തി​രി​ച്ചെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം അ​റി​ഞ്ഞ​ത്.
മാ​താ​വി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള​താ​ണ് കു​ട്ടി. ര​ണ്ടാം വി​വാ​ഹ​ത്തി​ലു​ള്ള ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യ ഷി​ബി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വീ​ട്ടി​ലെ പ​തി​വു സ​ന്ദ​ർ​ശ​ക​നാ​യ ഷി​ബി​ൻ ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ൽ കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന്ൽ​കി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ മു​ഹ​മ്മ​ദ് ഷി​റാ​സു​മാ​യി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​തും പീ​ഡി​പ്പി​ച്ച​തും. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ടാ​ൻ പോ​ലി​സ് അ​ടു​ത്ത ദി​വ​സം ത​ന്നെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.