മ​ണി​മ​ല​യാ​ർ എ​ല്ലാം എ​ടു​ത്തു ...! ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് നി​ര​ത്തി മല്ലപ്പള്ളിയിലെ വ്യാപാരികൾ
Saturday, October 23, 2021 10:21 PM IST
മ​ല്ല​പ്പ​ള്ളി: കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ മ​ണി​മ​ല​യാ​ർ ത​ക​ർ​ത്തെ​റി​ഞ്ഞ​ത് വ്യാ​പാ​ര​മേ​ഖ​ല​യു​ടെ സ്വ​പ്ന​ങ്ങ​ൾ. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് പ​രി​ധി​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ​ത് നൂ​റു​ക​ണ​ക്കി​നു വ്യാ​പാ​രി​ക​ളാ​ണ്.

ക​ഴി​ഞ്ഞ 16നു ​മ​ണി​മ​ല​യാ​റ്റി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ​ക്കു തി​രി​ച്ചു​വ​ര​വി​ന് ആ​രു​ടെ​യും കൈ​ത്താ​ങ്ങ് ഇ​തേ​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ള​യ​ജ​ലം ഒ​ഴു​കി​യെ​ത്തി വ​ൻ​ന​ഷ്ട​മാ​ണ് വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​യ​ത്. ന​ഷ്ടം ക​ണ​ക്കാ​ൻ പോ​ലും സം​വി​ധാ​ന​ങ്ങ​ളി​ല്ല. റ​വ​ന്യു​വ​കു​പ്പി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​തേ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യം മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ വ്യാ​പാ​രി​ക​ൾ​ക്കാ​ണ് ന​ഷ്ടം ഏ​റെ ഉ​ണ്ടാ​ക്കി​യ​ത്. മ​ല്ല​പ്പ​ള്ളി ടൗ​ണി​ലും കീ​ഴ്വാ​യ്പൂ​രി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. സ്റ്റേ​ഷ​ന​റി​ക്ക​ട​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ചെ​രു​പ്പു ക​ട​ക​ൾ, ഫ്രൂ​ട്ട് ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​ർ, കം​പ്യൂ​ട്ട​ർ, മൊ​ബൈ​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ന​ഷ്ട​മു​ണ്ടാ​യി. സാ​ധ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​നൊ​പ്പം സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ന​ഷ്ട​മാ​ണ് ഭീ​ക​രം. സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ അ​ട​ക്കം ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം വേ​റെ.

വെ​ണ്ണി​ക്കു​ള​ത്ത് 30ലേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു വെ​ണ്ണി​ക്കു​ള​ത്തെ വെ​ള്ള​പ്പൊ​ക്കം. വ​ൻ ന​ഷ്ട​മാ​ണ് വെ​ണ്ണി​ക്കു​ള​ത്തെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. 2018ൽ ​പോ​ലും വെ​ള്ളം ക​യ​റാ​ത്ത സ്ഥാ​പ​ന​ങ്ങ​ളാ​ണി​വ.

പ്ര​ള​യ​ജ​ലം ഒ​ഴു​കി​യെ​ത്തി​യ 16നു ​രാ​ത്രി​യി​ൽ കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ടൂ​ർ​ക്ക​ട​വി​ൽ മൂ​ന്ന,് കോ​ട്ടാ​ങ്ങ​ലി​ൽ 14, പു​ത്തൂ​ർ​പ്പ​ടി​യി​ൽ നാ​ല്, ക​ല്ലേ​ലി​പ്പ​ടി ഒ​ന്ന്, വാ​യ്പൂ​രി​ൽ 57 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ. 16നു ​പ​ക​ൽ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ചു​ങ്ക​പ്പാ​റ​യി​ൽ 15 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.