അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ക​ളും ജീ​വ​ന​ക്കാ​രും ഇ​ല്ല; ബു​ദ്ധി​മു​ട്ടി​ലാ​യി രോ​ഗി​ക​ൾ
Wednesday, December 8, 2021 11:24 PM IST
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രോ കി​ട​ക്ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തി​ല​ധി​ക​മാ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നാ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ൾ ഇ​ല്ല.
ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്, കു​ട്ടി​ക​ളു​ടെ ഐ​സി​യു, സ​ർ​ജ​റി ഐ​സി​യു എ​ന്നി​വ ക്ര​മീ​ക​രി​ച്ച​തോ​ടെ വാ​ർ​ഡി​ൽ രോ​ഗി​ക​ളെ ക​ട​ത്താ​ൻ ബെ​ഡി​ല്ലാ​താ​യി. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. കി​ട​ക്ക​ക​ളി​ല്ലാ​ത്ത​തു​മൂ​ലം ഒ​പി​യി​ൽ എ​ത്തു​ന്ന​വ​രി​ൽ കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ​പ്പോ​ലും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി പ​റ​ഞ്ഞ​യ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്.
16 മു​റി​ക​ളു​ള്ള എ​ച്ച്എം​സി പേ​വാ​ർ​ഡ് മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് കി​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ മ​റ്റു രോ​ഗി​ക​ൾ​ക്കാ​യി വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് ഇ​തി​ന് ത​ട​സ​മാ​യ​ത്.
തി​ര​ക്കി​ന​നു​സൃ​ത​മാ​യി ത​സ്തി​ക അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. 300 കി​ട​ക്ക​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള​ള ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ 250 കി​ട​ക്ക​ക​ളേ​യു​ള്ളൂ.
മാ​സം 300 മു​ത​ൽ 400 വ​രെ ശ​സ്ത്ര​ക്രി​യ​ക​ളും 125 ല​ധി​കം പ്ര​സ​വ​ങ്ങ​ളും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. 90 സ്റ്റാ​ഫ്ന​ഴ്സ് വേ​ണ്ടി​ട​ത്ത് 65 പേ​രാ​ണു​ള്ള​ത്. 40 അ​റ്റ​ൻ​ഡ​ർ​മാ​ർ വേ​ണ്ടി​ട​ത്ത് 26 പേ​രും 35 ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ വേ​ണ്ടി​ട​ത്ത് 23 പേ​രും മാ​ത്ര​മാ​ണു​ള്ള​ത്.
എം​സി റോ​ഡ​രി​കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് എ​ത്തു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ഹൃ​ദ്‌​രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ ട്രോ​മോ കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പേ​രി​ലൊ​തു​ങ്ങി. ക​ഴി​ഞ്ഞ നി​യ​മാ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ട്രോ​മോ കെ​യ​ർ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് യാ​തൊ​രു സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ല്ല.
ട്രോ​മോ കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് ന്യൂ​റോ സ​ർ​ജ​ൻ, സ​ർ​ജ​ൻ, ഓ​ർ​ത്തോ വി​ഭാ​ഗം ഡോ​ക്ട​ർ, ന​ഴ്സു​മാ​ർ ഉ​ൾ​പ്പെടെ​യു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് വ​രു​ന്ന​വ​രെ പ​ഴ​യ​തു​പോ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ്.