ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Saturday, June 25, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം ക്രി​മി​ന​ലു​ക​ളെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ൽ തി​രു​കി​ക്ക​യ​റ്റി ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു. പ​ത്ത​നം​തി​ട്ട​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ ‌ പേ​ഴ്‌​സ​ൺ സ്റ്റാ​ഫ് അം​ഗം ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​ദ്യം പ്ര​സ്താ​വ​ന ഇ​റ​ക്കി​യ വീ​ണാ ജോ​ർ​ജ് പി​ന്നീ​ട് ഈ ​സ്റ്റാ​ഫി​നെ പു​റ​ത്താ​ക്കി​യ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.