വി​​ശ്വാ​​സ പൈ​​തൃ​​ക​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ച​​താ​​യി​​രി​​ക്ക​​ണം ജീ​വി​തം: മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ
Sunday, July 3, 2022 10:38 PM IST
കു​​മ​​ളി: ഈ​​ശോ ഞ​​ങ്ങ​​ളു​​ടെ ച​​ങ്കാ​​ണ്, സ​​ഭ ഞ​​ങ്ങ​​ളു​​ടെ ച​​ങ്കി​​ടി​​പ്പാ​​ണ് എ​​ന്ന​​താ​​യി​​രി​​ക്ക​​ണം ക്രി​​സ്തു ശി​​ഷ്യ​​രു​​ടെ ചി​​ന്ത​​ക​​ളു​​ടെ​​യും കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​ടെ​​യും ഉ​​ള്ളെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​ഷ​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ. മാ​​ർ തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ത്തി​​ന്‍റെ ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത എ​​സ്എം​​വൈ​​എം (സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് ) കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ​​നി​​ന്ന് കു​​മ​​ളി സെ​​ന്‍റ് തോ​​മ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലേ​​ക്ക് ന​​ട​​ത്തി​​യ പ​​ദ​​യാ​​ത്ര​​യു​​ടെ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ത്യാ​​ഗ​​ങ്ങ​​ൾ സ​​ഹി​​ച്ച് ന​​ട​​ത്തി​​യ പ​​ദ​​യാ​​ത്ര ഒ​​രു പ്ര​​തീ​​കം മാ​​ത്ര​​മാ​​ണ്. ഈ ​​യാ​​ത്ര​​യ്ക്ക​​പ്പു​​റം ഒ​​രു ജീ​​വി​​ത​​യാ​​ത്ര ഉ​​ണ്ടെ​​ന്നും ഈ ​​ജീ​​വി​​ത​​യാ​​ത്ര​​യി​​ൽ ന​​മ്മു​​ടെ ക​​രു​​ത്ത് ന​​മു​​ക്ക് ന​​ൽ​​ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന വി​​ശ്വാ​​സ പൈ​​തൃ​​ക​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ച​​താ​​യി​​രി​​ക്ക​​ണ​​മെ​​ന്നും ബി​​ഷ​​പ് യു​​വ​​ജ​​ന​​ങ്ങ​​ളെ ഓ​​ർ​​മി​​പ്പി​​ച്ചു.
എ​​സ്എം​​വൈ​​എം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ത്തി​​യ സം​​ഘ​​ത്തെ കു​​മ​​ളി സെ​​ന്‍റ് തോ​​മ​​സ് ഫൊ​​റോ​​ന വി​​കാ​​രി റവ. ഡോ. ​​തോ​​മ​​സ് പൂ​​വ​​ത്താ​​നി​​ക്കു​​ന്നേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ര​​വേ​​റ്റു. തു​​ട​​ർ​​ന്ന് ഫാ.​ ​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​ന് ബൈ​​ബി​​ൾ ന​​ൽ​​കി മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​ള്ളി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ചു. പ​​ദ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ​​വ​​ർ​​ക്കും ചു​​വ​​ന്ന റോ​​സാ​​പ്പൂ​​ക്ക​​ൾ സ​​മ്മാ​​നി​​ച്ച് ബി​​ഷ​​പ് ആ​​ശീ​​ർ​​വാ​​ദം ന​​ൽ​​കി. തു​​ട​​ർ​​ന്ന് തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്ക​​വും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും സ്നേ​​ഹ​​വി​​രു​​ന്നും ന​​ട​​ന്നു.