ഒ​ന്നാം വേ​ദി​യി​ൽ യു​പി വി​ഭാ​ഗം തി​രു​വാ​തി​ര ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ സ​ദ​സ് ആ​സ്വാ​ദ​ക​രെ കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ല്ലാ ഉ​പ​ജി​ല്ല​ക​ളു​ടെ​യും ടീ​മു​ക​ൾ അ​ണി​നി​ര​ന്നു. അ​പ്പീ​ലു​മാ​യി മ​ത്സ​ര​ത്തി​നെ​ത്തി​യ ടീ​മു​ക​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​ത്സ​രം നീ​ളു​ക​യും ചെ​യ്തു.

യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ര​ണ്ടാം സ്ഥാ​നം ര​ണ്ടാം സ്ഥാ​നം തി​രു​വ​ല്ല ദേ​വ​സ്വം ബോ​ർ​ഡ് യു​പി സ്കൂ​ളും പ​ങ്കി​ട്ടു. യു​പി വി​ഭാ​ഗ​ത്തി​ൽ 11 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വാ​സ​ന്തി വി​ജ​യ​ൻ, കെ.​ബി. ഗീ​ത, ഭാ​ഗ്യ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.