ഭരണഘടനയുടെ ആമുഖം ഫലകം പ്രകാശനം ചെയ്തു
1377443
Sunday, December 10, 2023 11:19 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഫലകത്തിന്റെ പ്രകാശനം കാതോലിക്കേറ്റ് ആന്‍ഡ് എംഡി സ്കൂള്‍സ് കോര്‍പറേറ്റ് മാനേജര്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, ഹെഡ്മിസ്ട്രസ് ഗ്രേസണ്‍ മാത്യു, പിടിഎ പ്രസിഡന്റ് അബ്ദുല്‍ മനാഫ്, സ്കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ ഫാ. സക്കറിയ സാമുവല്‍, ഫാ. ബിജു മാത്യു, ജേക്കബ് കൊച്ചേരി, അലക്സ് മാത്യു, അനില്‍ പി. വര്‍ഗീസ്, പി. കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.