ജീവനക്കാരെ സർക്കാർ കൊള്ളയടിക്കുന്നു: സതീഷ് കൊച്ചുപറന്പിൽ
1547138
Thursday, May 1, 2025 3:36 AM IST
പത്തനംതിട്ട: ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച് ഇടതുപക്ഷ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. ടൗൺ ഹാളിൽ നടന്ന എൻജിഒ അസോസിയേഷൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ഭരണത്തിൽ ജീവനക്കാരും ജനങ്ങളും ഒരേപോലെ ദുരിതത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്. മനോജ്കുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.