റെയിൽവേ സ്റ്റേഷൻ റോഡിൽ ഭീഷണിയായി മരങ്ങൾ
1548283
Tuesday, May 6, 2025 5:25 AM IST
തിരുവല്ല: യാത്രക്കാർക്ക് ഭീഷണി ഉയർത്തിനിൽക്കുന്ന വൻ മരങ്ങൾ വെട്ടിനീക്കാൻ നടപടിയില്ല. തിരുവല്ല റെയിൽവേ സ്റ്റേഷന് എതിർവശത്തു റെയിൽവേ റോഡിലേക്ക് ചാഞ്ഞ് നിരവധി മരങ്ങളാണുള്ളത്. കടപുഴകിയാൽ പകുതി ഭാഗവും റോഡിലാകും പതിക്കുക.
ഒരു വൻ മരം ഉണങ്ങി ദ്രവിച്ചുനിന്നത് പരാതിയേ തുടർന്ന് വെട്ടിനീക്കിയെങ്കിലും മറ്റു മരങ്ങളുടെ വേരുകൾ തെളിഞ്ഞ്ഏ തു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. നിരവധി റെയിൽവേ യാത്രികരും അവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്ന മേഖലയാണിത്. ജനങ്ങൾക്ക് ഭീഷണിയായി മാറിയ ഈ വൻ മരങ്ങൾ കുറച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.