റാ​ന്നി: വാ​വോ​ലി​ക്ക​ണ്ടം മ​ല​മു​ക​ളി​ൽ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കു പൈ​പ്പി​ലൂ​ടെ കു​ടി​വെ​ള്ള​മെ​ത്തി​യ​പ്പോ​ൾ ഏ​റെ ആ​ശ്വാ​സ​മാ​യ​ത് ജോ​യ​ലി​നും മാ​താ​പി​താ​ക്ക​ൾ​ക്കും. കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ മു​ന്നി​ൽ നി​ന്ന പ്ര​മോ​ദ് നാ​രാ​യ​ൺ‌ എം​എ​ൽ​എ​യ്ക്കും ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്കും കു​ടും​ബ​ങ്ങ​ളു​ടെ വ​ക സ്വീ​ക​ര​ണം.

വ​ട​ശേ​രി​ക്ക​ര വാ​വോ​ലി​ക്ക​ണ്ടം കൊ​ട്ടു​പ്പ​ള്ളി​ൽ ബി​നു വ​ർ​ഗീ​സി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​ൻ ജോ​യ​ലി​ന് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്. സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ന് പി​ന്നി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യി, ജോ​യ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മി​ക​ച്ച ചി​കി​ത്സ ന​ൽ​കാ​നാ​യെ​ങ്കി​ലും ഇ​പ്പോ​ഴും ജോ​യ​ൽ ക​ട്ടി​ലി​ൽ ത​ന്നെ​യാ​ണ് .

മി​ക​ച്ച ചി​കി​ത്സ​യും മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ര​ക്ഷ​യും കൂ​ടി​യാ​യ​പ്പോ​ൾ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ വ​ലി​യ മാ​റ്റം വ​രു​ന്നു​ണ്ട്. വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഏ​റെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു.

വാ​ർ​ഡ് മെം​ബ​ർ ഒ. എ​ൻ. യ​ശോ​ധ​ര​നും മ​റ്റൊ​രു കു​ടും​ബ സു​ഹൃ​ത്തു​മാ​ണ് വി​ഷ​യം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ അ​വ​സ്ഥ നേ​രി​ട്ടു മ​ന​സി​ലാ​ക്കി എം​എ​ൽ​എ എ​ങ്ങ​നെ​യും ഇ​വ​ർ​ക്കും ഇ​വി​ടെ​യു​ള്ള മ​റ്റു കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന റോ​ഡി​ൽ കൂ​ടി വ​ട​ശേ​രി​ക്ക​ര അ​യ്യ​പ്പ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ താ​മ​സി​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത് വെ​ള്ളം എ​ങ്ങ​നെ എ​ത്തി​ക്കാ​മെ​ന്ന പ​രി​ശോ​ധ​ന​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം തു​ട​ർ​ന്നു. നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം എ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് എം​എ​ൽ​എ​യും ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി.

പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ടാ​പ്പ് തു​റ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു . വാ​ർ​ഡ് മെം​ബ​ർ ഒ.​എ​ൻ. യ​ശോ​ധ​ര​ൻ, ജ​ല​അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ഷ്ണു പി. ​ഉ​ണ്ണി​ത്താ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ പ്ര​ദീ​പ്, ഓ​വ​ർ​സി​യ​ർ ഹ​രീ​ഷ് ച​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.