തി​രു​വ​ല്ല: രാ​ഷ്‌ട്രീയ-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​റ​ഞ്ഞുനി​ന്ന പ​ന്നി​ക്കോ​ട്ട് അ​ഡ്വ. പി.​ജെ. കു​ര്യ​ന്‍ സ്മാ​ര​ക ഗു​ഡ് സ​മ​രി​റ്റ​ന്‍ അ​വാ​ര്‍​ഡ്ദാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല എംജിഎം ​ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കും.

അ​ഡ്വ. പി.​ജെ. കു​ര്യ​ന്‍ സ്മാ​ര​ക ഗു​ഡ് സ​മ​രി​റ്റ​ന്‍ ട്ര​സ്റ്റ് വ​ക മാ​ന​വ സേ​വാ പു​ര​സ്‌​കാ​രം മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ ചാ​ണ്ടി​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി സ​മ​ര്‍​പ്പി​ക്കും. പു​ര​സ്‌​കാ​രം മ​ക​ള്‍ ഡോ. ​മ​റി​യ ഉ​മ്മ​ന്‍ ച​ട​ങ്ങി​ല്‍ ഏ​റ്റു​വാ​ങ്ങും. ഡോ. ​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാള്‍ ഗൗ​രി ല​ക്ഷ്മിഭാ​യി, ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​റാ​യി​രു​ന്ന ടി.​പി. ശ്രീ​നി​വാ​സ​ന്‍, വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബെ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് മ​ണ്ണു​മൂ​ട് എ​ന്നി​വ​രെ​യും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച് ആ​ദ​രി​ക്കും.

മി​ക​ച്ച വി​ദ്യാ​ല​യ​ത്തി​നു​ള്ള ട്ര​സ്റ്റ് വ​ക പു​ര​സ്‌​കാ​രം എം​ജി​എം സ്‌​കൂ​ളി​നു സ​മ്മാ​നി​ക്കും. മി​ക​വു​റ്റ വി​ദ്യാ​ർ​ഥി​ക​ളെ​യും കൂ​ടാ​തെ തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വം, വ​നി​താ ശ​ക്തീ​ക​ര​ണം, ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്ര​സ്റ്റു​ക​ളെ​യും ആ​ദ​രി​ക്കും.

പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ​ആ​ന്‍റോ​ആ​ന്‍റ​ണി എം​പി, പ്ലാ​നിം​ഗ് ക​മ്മീ​ഷ​നം​ഗം ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ന്‍, അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ഈ​പ്പ​ന്‍ കു​ര്യ​ന്‍, ജൂ​ലി കെ. ​വ​ര്‍​ഗീ​സ്, അ​നു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

തി​രു​വ​ല്ല എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബെ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വിട​ങ്ങ​ളി​ല്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ് ടി​എ​എം (സ​യ​ന്‍​സ്, ടെ​ക്‌​നോ​ള​ജി, എ​ൻജി​നി​യ​റിംഗ്, ആ​ര്‍​ട്‌​സ്, മാ​ത്ത​മാ​റ്റി​ക്‌​സ്) പ്രോ​ഗ്രാം ആ​രം​ഭി​ക്കു​മെ​ന്നു പി​ജെ​കെ ഗു​ഡ് സ​മ​രി​റ്റ​ന്‍ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ ഏ​ബ്ര​ഹാം പ​ന്നി​ക്കോ​ട്ട് പ​റ​ഞ്ഞു.