ബാലസുരക്ഷിത കേരളം കര്‍മപദ്ധതി ഉദ്ഘാടനം
1567298
Sunday, June 15, 2025 2:35 AM IST
പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാലസുരക്ഷിതകേരളം ഉദ്ഘാടനം പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.ആർ. ലതാകുമാരി അധ്യക്ഷത വഹിച്ചു.
സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കൽ, പന്തളം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ടി. സാഗർ, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.