കു​ച്ചു​പ്പു​ടി മ​ത്സ​ര​ത്തി​ൽ വൈ​ഷ്ണ​വ് ര​ഘു​നാ​ഥ് ഒ​ന്നാ​മ​ത് ‌‌
Friday, November 22, 2019 10:54 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും വൈ​ഷ്ണ​വ് ര​ഘു​നാ​ഥ് ഒ​ന്നാ​മ​തെ​ത്തി.
കോ​ന്നി വ​ക​യാ​ർ മു​രു​പ്പേ​ൽ വീ​ട്ടി​ൽ ര​ഘു​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ന്‍റെ​യും മ​ഞ്ജു​ര​ഘു​നാ​ഥി​ന്‍റെ​യും ഇ​ള​യ​മ​ക​നാ​യ വൈ​ഷ്ണ​വ് ര​ഘു​നാ​ഥ് കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. പ​ത്ത് വ​ർ​ഷ​മാ​യി വൈ​ഷ്ണ​വ് ശാ​സ്ത്രീ​യ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു. നാ​ട്യ​ശ്രീ നൃ​ത്ത സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ലെ ജ​യ​ശ്രീ ന​രി​യാ​പു​ര​മാ​ണ് ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ൽ ഗു​രു.
ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന ത​ല​ത്തി​ൽ വൈ​ഷ്ണ​വ് എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. കു​ച്ചു​പ്പു​ടി​യി​ൽ മാ​ത്ര​മ​ല്ല ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലും ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വൈ​ഷ്ണ​വ് ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ‌