ഓ​മ​ല്ലൂ​രി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ‌‌
Thursday, December 12, 2019 10:56 PM IST
ഓ​മ​ല്ലൂ​ർ: പൗ​രാ​വ​ലി​യു​ടെ​യും വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളും​ടെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ 89 - ാമ​തു വ​ർ​ഷ പ​രി​പാ​ടി​ക​ൾ 25നു ​ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് പു​ത്ത​ൻ​പീ​ടി​ക​യി​ൽ നി​ന്ന് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴി​ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി ഒ​ന്പ​തി​ന് വൈ​ക്കം മാ​ള​വി​ക​യു​ടെ മ​ഞ്ഞു പെ​യ്യു​ന്ന മ​ന​സ് നാ​ട​ക​വു​മു​ണ്ടാ​കും. ‌