അ​മി​ത്ഷാ​യു​ടെ ല​ക്ഷ്യ​ത്തിനു ത​ട​യി​ട​ണം: മ​ന്ത്രി മ​ണി ‌
Saturday, January 18, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: അ​മി​ത് ഷാ​യും സം​ഘ​വും പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ മ​റ​വി​ല്‍ ഇ​ന്ന് മു​സ്‌​ലിം സ​മു​ദാ​യ​ത്തെ​യാ​ണ് ഉ​ന്നം വ​യ്ക്കു​ന്ന​തെ​ങ്കി​ല്‍ നാ​ളെ ക്രി​സ്ത്യാ​നി​ക​ളെ​യാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. ജി​ല്ല​യി​ലെ വി​വി​ധ ജ​മാ അ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മി​ത്ഷാ​യു​ടെ വേ​ട്ട​യാ​ട​ല്‍ ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് തു​ട​ങ്ങി​യ​താ​ണ്. ഇ​തി​നെ ത​ട​യി​ടാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പൗ​ര​ത്വ​ബി​ല്ല് ഉ​പ​യോ​ഗി​ച്ച് ഇ​ത്ര എ​ളു​പ്പം പ​ണി പ​റ്റി​ക്കു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. വി​ദേ​ശി​ക​ളെ​ന്നു മു​ദ്ര​കു​ത്തി ഹി​ന്ദു​ക്ക​ള​ല്ലാ​ത്ത​വ​രെ പു​റ​ത്താ​ക്കു​ന്ന​താ​ണ് അ​വ​രു​ടെ പ​രി​പാ​ടി. മു​സ്‌​ലിം സ​മു​ദാ​യാം​ഗ​ങ്ങ​ളെ​യും ക്രി​സ്ത്യാ​നി​യെ​യും ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സി​ന്‍റെ ത​ല​ത്തൊ​ട്ട​പ്പ​ന്‍​മാ​ര്‍ എ​ഴു​തി​വ​ച്ചി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കു​ക​യാ​ണ് അ​വ​ര്‍ ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​തെ​ന്ന് മ​ണി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ പോ​ലും ഒ​റ്റു​കൊ​ടു​ത്ത പാ​ര​മ്പ​ര്യ​മാ​ണ് ആ​ര്‍​എ​സ്എ​സി​ന്‍റേ​ത്. നാ​ടി​ന്‍റെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നും മ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ​ത്ത​നം​തി​ട്ട ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജി എ​ച്ച്. ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ്, സി.​എ. മൂ​സാ​മൗ​ല​വി, അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ മൗ​ല​വി, കെ.​പി. ഉ​ദ​യ​ഭാ​നു, എ.​പി. ജ​യ​ന്‍, പി. ​മോ​ഹ​ന്‍​രാ​ജ്, എ. ​സ​ഗീ​ര്‍, എ.​ഷം​സു​ദ്ദീ​ന്‍, അ​ബ്ദു​ള്‍ ക​രീം തെ​ക്കേ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.നേ​ര​ത്തെ ജി​ല്ലാ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നും ന​ട​ന്ന റാ​ലി​യി​ല്‍ വി​വി​ധ ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌