അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി എം​എ​ല്‍​എയും ​ജി​ല്ലാ​ക​ള​ക്‌ടറും ആ​വ​ണി​പ്പാ​റ​യി​ല്‍
Saturday, March 28, 2020 10:59 PM IST
കോ​ന്നി: അ​ച്ച​ന്‍​കോ​വി​ലാ​റി​നു മ​റു​ക​ര​യി​ല്‍ അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ലെ വ​നാ​ന്ത​ര പ്ര​ദേ​ശ​മാ​യ ആ​വ​ണി​പ്പാ​റ​യി​ല്‍ കൊ​റോ​ണ കാ​ല​ത്ത് സ​ഹാ​യ​വു​മാ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹും. സാ​ധ​ന​ങ്ങ​ള്‍ ചു​മ​ന്ന് അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ട​ന്ന് ത​ങ്ങ​ളു​ടെ കോ​ള​നി​യി​ലേ​ക്ക് എം​എ​ല്‍​എ​യും ക​ള​ക്ട​റും എ​ത്തു​മ്പോ​ള്‍ കോ​ള​നി നി​വാ​സി​ക​ള്‍​ക്കും അ​പ്ര​തീ​ക്ഷി​ത അ​നു​ഭ​വ​മാ​യി.

കോ​ന്നി മ​ണ്്ഡ​ല​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ന​ട​പ്പാ​ക്കി​യ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണ് ആ​വ​ണി​പ്പാ​റ ഗി​രി​ജ​ന്‍ കോ​ള​നി​യി​ല്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ നേ​രി​ട്ടെ​ത്തി​ച്ച​ത്.
ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നും കോ​ന്നി ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യും ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്. പ​ത്ത് കി​ലോ അ​രി, ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ, പ​ഞ്ച​സാ​ര, ഉ​ഴു​ന്ന്, കാ​പ്പി​പ്പൊ​ടി, തേ​യി​ല, ഉ​പ്പ്, സോ​പ്പ്, പ​ച്ച​ക്ക​റി എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ള്‍ കോ​ള​നി​യി​ലെ 37 കു​ടും​ബ​ങ്ങ​ള്‍​ക്കും വി​ത​ര​ണം​ചെ​യ്തു.നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ആ​വ​ശ്യ​ക്കാ​ര്‍​ക്കു മ​രു​ന്നും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും മ​റ്റും എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച കൈ​ത്താ​ങ്ങ് പ​ദ്ധ​തി. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും അ​ഞ്ച് വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണു​ള്ള​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം പാ​ലി​ച്ചാ​ണ് ഇ​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സ്വ​ന്തം ചി​ല​വി​ലാ​ണു വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം​എ​ല്‍​എ​യ്ക്ക് ഒ​പ്പം കോ​ള​നി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്നും എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

കൊ​ക്ക​ത്തോ​ട് പി​എ​ച്ച്സി.​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി.​ശ്രീ​ജ​യന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ മെ​ഡി​ക്ക​ല്‍ സം​ഘ​വും കോ​ള​നി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്‍​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​എ​ബി സു​ഷ​ന്‍, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് റോ​സ്ന ഹൈ​ദ്രോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​സി​ന്ധു, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കൈ​ത്താ​ങ്ങ് പ​ദ്ധ​തി വോ​ള​ണ്ടി​യ​ര്‍​മാര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.