ചാ​രും​മൂ​ട് ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം
Saturday, December 5, 2020 10:44 PM IST
ചാ​രും​മൂ​ട്: ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചാ​രും​മൂ​ട് ഡി​വി​ഷ​നി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന ഡി​വി​ഷ​ൻ കൂ​ടി​യാ​യ ചാ​രും​മൂ​ട് ഡി​വി​ഷ​നി​ൽ സിപിഐ​യി​ലെ സി​നു​ഖാ​ൻ, മു​സ്‌ലിം ലീ​ഗി​ലെ എം.​എ​സ്.​ സ​ലാ​മ​ത്ത്, ബിജെ​പി​യി​ലെ മ​ധു ചു​ന​ക്ക​ര എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.
ശി​വ​സേ​ന​യി​ലെ ആ​ർ.​ രാ​ഹു​ൽ, സ്വ​ത​ന്ത്ര​നാ​യ ബി​ജു​കു​മാ​ർ എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു. എ​ൽ​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി സി​നു​ഖാ​ൻ എഐ​വൈഎ​ഫ് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്.​ സ​ലാ​മ​ത്ത് മു​സ്‌ലിം ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ണ്. യു​വ​മോ​ർ​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള എ​ൻഡിഎ സ്ഥാ​നാ​ർ​ഥി മ​ധു ചു​ന​ക്ക​ര ബി​ജെപി സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി​രു​ന്നു.
ചാ​രും​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു​രം​ഗ​ത്ത് നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന​വ​രാ​ണ് മൂ​വ​രും. പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മൂ​വ​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ലും ഇ​വ​ർ മു​ൻനി​ര​യി​ലാ​ണ്. ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു മു​ത​ൽ 10 വ​രെ​യും 13-ാം വാ​ർ​ഡും താ​മ​ര​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, 16 വാ​ർ​ഡു​ക​ളും ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചാ​രും​മൂ​ട് ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞത​വ​ണ പ​ട്ടി​ക​ജാ​തി സ് ത്രീ ​സം​വ​ര​ണ ഡി​വി​ഷ​നാ​യി​രു​ന്ന ഇ​വി​ടെ മു​സ്‌ലിം ലീ​ഗി​ലെ ലി​ല്ലി ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് വി​ജ​യി​ച്ച​ത്.
ലി​ല്ലി​ക്ക് 3453 വോ​ട്ടു​ക​ളും സി​പി​ഐ​യി​ലെ ശോ​ഭ​ന​യ്ക്ക് 3283 വോ​ട്ടു​ക​ളും ബിജെപി​യി​ലെ സു​സ്മി​ത​യ്ക്ക് 1405 വോ​ട്ടു​ക​ളും ല​ഭി​ച്ചു. 170 വോ​ട്ടു​ക​ളാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. വീ​റും വാ​ശി​യും നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ വി​ജ​യം ആ​ർ​ക്കൊ​പ്പ​മാ​കു​മെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.