പ​തി​നാ​യി​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഹ​രി​ത ച​ട്ട​ത്തി​ൽ: പ്ര​ഖ്യാ​പ​നം ഇ​ന്ന്
Monday, January 25, 2021 10:29 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ പ​തി​നാ​യി​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഹ​രി​ത ച​ട്ട​ത്തി​ലേ​ക്കു​മാ​റി. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ 11.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് പാ​ഴ് വ​സ്തു​ക്ക​ളു​ൾ​പ്പെ​ടെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി​യ​തി​നു​ള്ള പ്ര​തി​ഫ​ല തു​ക ഹ​രി​ത​ക​ർ​മ​സേ​ന​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.
ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​കും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ൻ. സീ​മ, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, വി. ​വേ​ണു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ, ശു​ചി​ത്വ​മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മി​ർ മൊ​ഹ​മ്മ​ദ് അ​ലി, കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ന​ഗ​ര​കാ​ര്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, ഗ്രാ​മ​വി​ക​സ​ന ക​മ്മീ​ഷ​ണ​ർ വി.​ആ​ർ. വി​നോ​ദ്, ക്ലീ​ൻ കേ​ര​ള ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി. ​കേ​ശ​വ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും കി​ല​യു​ടെ​യും ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലും ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലും പ​രി​പാ​ടി ത​ത്സ​മ​യം കാ​ണാ​നാ​വും. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം ന​ട​ത്തും.
ജി​ല്ലാ​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ച ഓ​ഫീ​സു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​ള​ക്ട​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ അ​താ​ത് അ​ധ്യ​ക്ഷ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. എ,​ബി,സി ​എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​ണ് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ഹ​രി​ത​ക​ർ​മ്മ​സേ​ന​ക​ൾ ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് ന​ൽ​കി​യ​തി​നു​ള്ള പ്ര​തി​ഫ​ലം ചെ​ക്കാ​യി ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ​ക്ക് ന​ൽ​കും.
ജി​ല്ല​യി​ലെ 35 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​ത​ക​ർ​മ സേ​ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​നും ഹ​രി​പ്പാ​ട്, കാ​യം​കു​ളം എ​ന്നീ ര​ണ്ടു​ന​ഗ​ര​സ​ഭ​ക​ളി​ലെ ഹ​രി​ത ക​ർ​മ സേ​ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​നു​മു​ള്ള ചെ​ക്കും കൈ​മാ​റും. ജി​ല്ല​യി​ൽ ആ​കെ 1200 ഓ​ളം ഓ​ഫീ​സു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 929 ഓ​ഫീ​സു​ക​ൾ​ക്കാ​ണ് ഗ്രേ​ഡ് ല​ഭി​ച്ച​ത്. 251 ഓ​ഫീ​സു​ക​ൾ എ ​ഗ്രേ​ഡും 302 ഓ​ഫീ​സു​ക​ൾ ബി ​ഗ്രേ​ഡും 376 ഓ​ഫീ​സു​ക​ൾ സി ​ഗ്രേ​ഡും ല​ഭി​ച്ചു.