തി​ല​ക​ന്‍ സ്മാ​ര​ക വേ​ദി​ക്കു സ​ഹാ​യം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി
Friday, September 24, 2021 10:19 PM IST
ചെ​ങ്ങ​ന്നൂ​ര്‍: തി​ല​ക​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ സ്മാ​ര​കവേ​ദി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കും സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​ണ്ടാ​കു​മെ​ന്നും സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. രാ​ജു ഏ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യും കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന തി​ല​ക​ന്‍ സ്മാ​ര​ക വേ​ദി ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സാം​സ്കാരി​കവ​കു​പ്പി​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.