ര​ണ്ടു ല​ക്ഷം രൂപ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Tuesday, January 25, 2022 10:43 PM IST
എ​ട​ത്വ: ലൈ​ഫി​ല്‍ ഭവന പദ്ധതിയിൽ നാലുല​ക്ഷം രൂപ അ​നു​വ​ദി​ച്ചി​ട്ട് നാ​ളി​തുവ​രെ വീട് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് രണ്ടുല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ ജി​ല്ലാ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ര​ണം യാ​തൊ​രു തൊ​ഴി​ലി​നും പോ​കാ​ന്‍ പ​റ്റാ​ത്ത​വ​രും നാ​മ​മാ​ത്ര​മാ​യ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് ത​യാ​റാ​ക​ണം.

വീല്‍​ചെ​യ​ര്‍ വി​ത​ര​ണം

എ​ട​ത്വ: മാ​താ​വി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി മ​ക​ള്‍ വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണം ചെ​യ്തു. ത​ല​വ​ടി കു​ടു​ന്ത​യി​ല്‍ ചി​ന്ന​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി മ​ക​ള്‍ മ​റി​യാ​മ്മ​യും ഭ​ര്‍​ത്താ​വ് ഗോ​പി​നാ​ഥും ചേ​ര്‍​ന്നാ​ണ് ആ​ന​പ്ര​മ്പാ​ല്‍ ജെ​എം​എം ജൂ​ബി​ലി മ​ന്ദി​ര​ത്തി​നു വീ​ല്‍​ചെ​യ​റു​ക​ള്‍ ന​ല്‍​കി​യ​ത്. ത​ല​വ​ടി മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി ഫാ. ​ര​ഞ്ജി വ​ര്‍​ഗീ​സ് വീ​ല്‍​ചെ​യ​ര്‍ ഏ​റ്റു​വാ​ങ്ങി. അ​സി. വി​കാ​രി ജി​ബി​ന്‍ വി. ​ശാ​മു​വേ​ല്‍, പ​ള്ളി സെ​ക്ര​ട്ട​റി ലി​പ്‌​സ​ണ്‍, കു​ര്യ​ന്‍ മാ​ത്യു, റ​ജി കു​ര്യ​ന്‍ മാ​ത്യു, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് പി. ​ഷാ​ര​ത്ത്, ട്ര​സ്റ്റി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.