ചാസ് എടത്വ മേഖല നേതൃസംഗമവും പിഎംഇയും
1546761
Wednesday, April 30, 2025 5:36 AM IST
ഹരിപ്പാട്: ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ എടത്വ മേഖല നേതൃസംഗമവും പിഎംഇയും കരുവാറ്റ ചാസ് യൂണിറ്റിൽ നടന്നു. ചാസ് ഡയറക്ടർ ഫാ. ജോർജ് പനക്കേഴം ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.
കരുവാറ്റ യൂണിറ്റ് ഡയറക്ടർ ഫാ. ജയിംസ് പുളിച്ചമാക്കൽ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഫാ.ജോർജ് തയ്ച്ചേരി, മേഖലാ പ്രസിഡന്റ് മനേഷ് മാത്യു, സെക്രട്ടറി പോളി തോമസ്, ടീം ലീഡർ ബാബു ജോസഫ്, പ്രോജക്ട് ഓഫീസർ സിസ്റ്റർ ലിൻസി, മേഖല വൈസ് പ്രസിഡന്റ് ജൂലി റെജി തോമസ് മാത്യു, സിബിച്ചൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.