പ്രളയക്കെടുതിയില്‍ അപ്പര്‍ കുട്ടനാട്
1564158
Sunday, June 1, 2025 11:56 PM IST
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ ഒഴിയുന്നില്ല. ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും പടിഞ്ഞാറന്‍ മേഖലയിലെ വെള്ളക്കെട്ടുകള്‍ തുടരുകയാണ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണവും കൂടി.
അപ്പര്‍ കുട്ടനാട്ടിലെ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളംകയറിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43ആയി. 412 കുടുംബങ്ങളിലായി 539 പുരുഷന്മാരും 565 സ്ത്രീകളും 275 കുട്ടിയും ഉള്‍പ്പെടെ 1379 പേരാണ് നിലവില്‍ ക്യാമ്പിലുള്ളത്. ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 34 ക്യാമ്പുകളിലായി 501 പുരുഷന്മാരും 522 സ്ത്രീകളും 251 കുട്ടികളുമായി 377 കുടുംബങ്ങള്‍ ഇവിടെ കഴിയുന്നു.
കോഴഞ്ചേരി താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. കോഴഞ്ചേരി താലൂക്കില്‍ ആറന്മുള കോഴിപ്പാലം എന്‍എംയുപി സകൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്കാലിക്കല് എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേരാണുള്ളത്.
മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പിആര്‍ഡിഎസ് സ്കൂളില്‍ ഒരു കുടുംബങ്ങളിലെ നാലു പേരും കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാലു പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്.