സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്യുഐഡി സമയം നീട്ടണം: എകെജിഎസ്എംഎ
1564956
Thursday, June 5, 2025 5:34 AM IST
ആലപ്പുഴ: സ്വര്‍ണാഭരണത്തില്‍ രണ്ടുമാസത്തിനുള്ളില്‍ ഹാള്‍മാര്‍ക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയ ബിഐഎസ് നടപടി വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. ഇക്കാര്യത്തില്‍ ഒരുവര്‍ഷത്തെ കാലാവധി അനുവദിക്കണമെന്ന് അസോസിയേഷന് സംസ്ഥാന ചെയര്മാന് ഡോ. ബി. ഗോവിന്ദന്, പ്രസിഡന്‍് ജസ്റ്റിന് പാലത്ര, ജനറല്‍ സെക്രട്ടറി കെ.എ. ജലീല്‍, ട്രഷറര്‍ ബിന്ദു മാധവ് എന്നിവര്‍ ആവശ്യപ്പെട്ടു.
നിയമം നടപ്പിലാക്കുന്നതിന് മുമ്പ് വ്യാപാരികള്‍ക്ക് അവബോധം നല്‍കുന്നതിനായി എല്ലാ ജില്ലകളിലും ബിഐഎസുമായി സഹകരിച്ച് എകെജിഎസ്എംഎയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.