കാ​യം​കു​ളം: വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള പാ​ട്ടോ​ളി മാ​ര്‍​ക്ക​റ്റ് പ്ര​ദീ​പ് ഭ​വ​ന​ത്തി​ൽ പ്ര​ദീ​പി​ന്‍റെ മ​ക​ൻ അ​ഭി​നീ​ത് (10) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ ക​ന​ക​ക്കു​ന്ന് പോലീ​സി​ൽ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് പോലീ​സ് എ​ത്തി തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പം കു​ട്ടി​യു​ടെ ചെ​രു​പ്പ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് നടത്തിയ പരിശോധനയിൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​മാ​ര​നാ​ശാ​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. മാ​താ​വ് സു​ജാ​ത.