കേ​ന്ദ്ര​സം​ഘം തീ​ര​ദേ​ശ​ത്തെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു
Tuesday, September 17, 2019 10:37 PM IST
ആ​ല​പ്പു​ഴ: 2019 ലെ ​പ്ര​കൃ​തി​ക്ഷോ​ഭ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ത്തി​യ കേ​ന്ദ്ര​സം​ഘം ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ല​യി​ലെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ത​ക​ർ​ന്ന വീ​ടു​ക​ളും ക​ട​ലേ​റ്റ​ത്തി​ന്‍റെ രൂ​ക്ഷ​ത​യും വി​ല​യി​രു​ത്തി. രാ​വി​ലെ കൈ​ന​ക​രി​യി​ലെ​ത്തി​യ സം​ഘം ഏ​റെ നേ​രം മ​ട​വീ​ണ​തും പു​തി​യ മ​ട​കെ​ട്ടു​ന്ന​തു​മാ​യ ജോ​ലി​ക​ൾ നോ​ക്കി​ക്ക​ണ്ടു. മ​ട നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​തി മോ​ഹ​ന​നു​മാ​യി മ​ട​കെ​ട്ടു​ന്ന രീ​തി സം​ബ​ന്ധി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. മ​ണ​ൽ​ച്ചാ​ക്ക് നി​റ​യ്ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​ഘം സം​സാ​രി​ച്ചു. കാ​ർ​ഷി​ക സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്താ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന്
കേ​ന്ദ്ര സം​ഘം ഉ​ച്ച​യോ​ടെ വ​ലി​യ തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​രി​സ​രം, ചെ​റു കാ​യ​ൽ​പ്പാ​ടം, സി - ​ബ്ലോ​ക്ക്, മാ​ർ​ത്താ​ണ്ഡം കാ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. ഉ​ച്ച​യ്ക്ക് ശേ​ഷം ആ​ദ്യം തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. പൊ​ഴി​മു​റി​ച്ച ഭാ​ഗ​ങ്ങ​ളും ആ​ഴം കൂ​ട്ടു​ന്ന പ്ര​വ​ർ​ത്തി​ക​ളും സം​ഘം വി​ല​യി​രു​ത്തി. അ​വി​ടെ നി​ന്ന് എ​ട​ത്വ​യി​ലെ​ത്തി മീ​ൻ വ​ള​ർ​ത്ത​ൽ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ടം ക​ണ്ടു. തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി മാ​ധ​വ​ൻ​മു​ക്കി​ലെ​ത്തി സം​ഘം ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് കാ​ട്ടൂ​രി​ലെ​ത്തി അ​വി​ടു​ത്തെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നം​ഗ കേ​ന്ദ്ര​സം​ഘ​ത്തോ​ടൊ​പ്പം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, സ​ബ്ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി വി​ദ​ഗ്ധ​ൻ ഡോ.​ആ​ൻ​ഡ്യ്രൂ സ്പെ​ൻ​സ​ർ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്.​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.